നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്ത് 2020 -21 വർഷത്തിലേക്കുള്ള പദ്ധതികളെ കുറിച്ച് തിരുമാനിക്കാൻ ചേർന്ന വികസന സമിതി യോഗത്തിൽ ഭരണകക്ഷിയുടെ മെമ്പറും സമിതിയിലെ അംഗവും തമ്മിൽ പോർവിളി. വികസന സമിതിയുടെ വാടസ് ആപ്പ് ഗ്രൂപ്പിൽ ഗ്രാമപഞ്ചായത്ത് യോഗം വെറും വഴിപാടിനാണ് എന്ന് പോസ്റ്റിട്ടത് ചോദ്യം ചെയ്തതാണ് ബഹളത്തിൽ കലാശിച്ചത്.
കഴിഞ്ഞവികസന സമിതിയിൽ തിരുമാനിച്ച പദ്ധതികൾ പൂർണമായും നടപ്പായിട്ടില്ല. ഇതിനെതിരെ പ്രതികരിച്ച ശേഷംബി.ജെ.പി പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ചു . പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി മൂടിവെക്കുന്നതിനാണ് യോഗമെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ബി.ജെ.പി നേതാക്കളായ എം.ആർ. രവി, രാഹുൽ പാറക്കടവ്, രമേശൻ കുറുമ്മശ്ശേരി, കെ.എ. ദിനേശൻ എന്നിവർ ആരോപിച്ചു.