പിടിച്ചെടുത്തത് 997 ഗ്രാം സ്വർണവും 3197 ഗ്രാം സ്വർണ മിശ്രിതവും
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 1.30 കോടി രൂപയുടെ സ്വർണം പിടിച്ചു. കോഴിക്കോട് കൂവചന്ദ് പള്ളിയാത്ത് വീട്ടിൽ പി.പി. ഷെമീർ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 997 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇയാൾ മലേഷ്യ കോലാലംപൂരിൽ നിന്നും വെള്ളിയാഴ്ച്ച അർദ്ധരാത്രി എത്തിയതാണ്.
സ്വർണമിശ്രിതവുമായി അബുദാബിയിൽ നിന്ന് വന്ന മറ്റ് രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. ഒരാളിൽ നിന്ന് 2200 ഗ്രാമും രണ്ടാമനിൽ നിന്നും 997 ഗ്രാം സ്വർണമിശ്രിതവുമാണ് പിടിച്ചെടുത്തത്.