കൊച്ചി : ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഇന്ന് അരങ്ങേറും. ഏഴായിരത്തോളം താരങ്ങൾ പങ്കെടുക്കും.
രാജ്യത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മാരത്തണായി കണക്കാക്കപ്പെടുന്ന മത്സരത്തിൽ ഫുൾ മാരത്തൺ (42.2 കിലോമീറ്റർ ), ഹാഫ് മാരത്തൺ (21.1 കിലോമീറ്റർ), ഫൺ റൺ (7 കിലോമീറ്റർ ) എന്നീ വിഭാഗങ്ങളിൽ ഓട്ടക്കാർ മത്സരിക്കും. വില്ലിംഗ്ഡൺ ഐലൻഡിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പച്ചക്കൊടി വീശും. ഫുൾ മാരത്തൺ പുലർച്ചെ മൂന്നരയ്ക്ക് ആരംഭിക്കും. 4.30ന് ഹാഫ് മാരത്തണും 6.30ന് ഫൺ റണ്ണും ആരംഭിക്കും.
മാരത്തണിന്റെ തലേന്ന് 103 വയസുള്ള പരമേശ്വരൻ മൂത്തത്ത്, 90 വയസുള്ള പി.സി ജേക്കബ് എന്നിവരുൾപ്പെടെ സച്ചിൻ ടെണ്ടുൽക്കറുമൊത്ത് ഒരുദിവസം ചെലവഴിച്ചു.