ചോറ്റാനിക്കര: എസ്.എൻ.ഡി.പി. യോഗം 1406 ാം ശാഖ കുരീക്കാട് അമ്പാടിമല ഗുരുദേവ സ്വയംവര പാർവ്വതീ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2, 3, 4 തീയതികളിൽ നടക്കും.
ഇന്ന് ഗുരുദേവനും ദേവിമാർക്കുമുള്ള ഉടയാടകൾ എഴുന്നള്ളിപ്പ് പാർവ്വതീ ദേവിക്ക് ഗോളക സമർപ്പണം എന്നിവയുണ്ടാകും. 4 ന് ഗുരുപാദപുരത്തമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിൽ എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ആദ്യ പൊങ്കാലയർപ്പിക്കും.