തൊടുപുഴ : മലങ്കര ടൂറിസ്റ്റ് ഹബ്ബിന്റെ ഉദ്ഘാടനംഇന്ന്വൈകുന്നേരം 4 ന് നടക്കും. പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയും ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണിയും നിർവ്വഹിക്കും . പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും . ജില്ലാകലക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ , തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയി, ഡി.റ്റി.പി.സി സെക്രട്ടറി ജയൻ പി വിജയൻ തുടങ്ങിയവർ സംസാരിക്കും.ടൂറിസം ഡയറക്ടർ ബാലകിരൺ സ്വാഗതവും ജയ പി. നായർ നന്ദിയും പറയും.