മുതലക്കോടം :ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഐ.വി ദാസ് അനുസ്മരണവും പുസ്തകനിധി ശേഖരണവും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കാഞ്ചിയാർരാജൻ ഐ.വിദാസ് അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി അംഗങ്ങളും അഭ്യുദയകാംക്ഷികളും ലൈബ്രറിക്ക് പുസ്തകം വാങ്ങുന്നതിലേക്ക് 75,000ത്തോളം രൂപ പുസ്തകനിധിയിലേക്ക് നൽകിയത് യോഗത്തിൽ ഏറ്റുവാങ്ങി. കെ.ടി. ബിജു, കെ.എ. സാബു, പി.വി. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഷാജുപോൾ സ്വാഗതവും ജോസ്‌പോൾ നന്ദിയും പറഞ്ഞു.