തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളപരിഷ്‌കരണ നടപടികൾക്കായി ശമ്പളകമ്മീഷനെ നിയമിച്ച സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രകടവും യോഗവും ചേർന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ജി. രമേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ, പ്രസിഡന്റ് ആർ. ബിജുമോൻ, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി സി.കെ. അജിത, സി.എ. ശിവൻ, ഇ.കെ. അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.