ഇടുക്കി: അനെർട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികൾ ക്ഷണിച്ചു. ഓൺലൈനിൽ മാത്രമായിരിക്കും സൃഷ്ടികൾ സ്വീകരിക്കുക. തെരഞ്ഞെടുക്കുന്ന ലോഗോക്ക് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നൽകും. തയ്യാറാക്കുന്ന ലോഗോ www.anert.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി നവംബർ 20 രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. സമർപ്പിക്കുന്ന ഡിസൈനുകൾ പരമാവധി 10 എം.ബിയിലുള്ള ജെപെക് ഫോർമാറ്റിലായിരിക്കണം. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ഡിസൈനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 18004251803 എന്ന അനെർട്ട് ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.