മുട്ടം: സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധന പഞ്ചായത്താകാനുള്ള പദ്ധതിയുടെ ഭാഗമായി മുട്ടത്ത് പ്ലാസ്റ്റിക് വിമുക്ത റാലി നടത്തി.മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം, പൊലീസ്, വ്യാപാരി വ്യവസായി സംഘടനകൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശാ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ ക്ലബുകൾ, സാംസ്‌കാരിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത സന്ദേശ റാലി മുട്ടം കോടതി കവലയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ മോഹനൻ, മെഡിക്കൽ ഓഫീസർ ഡോ: കെ. സി ചാക്കോ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ പി .എസ് രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർ, സംഘടന നേതാക്കൾ എന്നിവർ പ്രസംഗിച്ചു.