കുമാരമംഗലം:കേരള പിറവിയോടനുബന്ധിച്ച് വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ കാർഷിക വിഭവങ്ങൾ കൊണ്ട്‌കേരളത്തിന്റെ മാതൃക നിർമ്മിച്ചു.കേരളത്തിലെ പതിനാല് ജില്ലകളിലേയും അവയുടെ പ്രത്യേകത അനുസരിച്ചുള്ള കാർഷിക വിഭവങ്ങൾ ഉപയോഗിച്ചാണ് മാതൃക ഒരുക്കിയത്. ചടങ്ങിൽ ഒ എൻ വിയെ അനുസ്മരിച്ചു. ഒ എൻ വിയുടെ കവിതകൾ, സിനിമാ ഗാനങ്ങൾ, നാടക ഗാനങ്ങൾകോർത്തിണക്കിയുള്ള അവതരണവും അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവുംനടത്തി. മാനേജിങ് ഡയറക്ടർ ആർ കെ ദാസ് കുട്ടികൾക്ക്‌കേരള പിറവി ആശംസകൾനേർന്നു .