കാഞ്ഞാർ: കേരള പിറവി ദിനത്തോടനുബന്ധിച്ച് കാഞ്ഞാർ അംഗൻ വാടിയിൽ പ്രവേശനോത്സവം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ പി.ജി സരസമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹ്യക്ഷേമ സൂപ്പർവൈസർ പി.എൻ തങ്കമണി മുഖ്യ പ്രഭാഷണം നടത്തി.നിഷാ മനോജ്, വാസു കല്ലറുമ്പിൽ, പി.എസ് റഹിയാനത്ത് ,സിന്ദു ജോസ്, സലീന മൂസ, ജെസി ലൂക്കാ, അശ്വതി ബിജു, ഷ ബനാ അൻസാർ, ഹസീനാഷം സുദീൻ, പി.ആർ അനിതാ, ഷഹന ഷഫീക്ക്, നസിയ ഫസിൽ ,അജിതാ മാർട്ടിൻ ,അശ്വതി അനീഷ്, എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി.