കട്ടപ്പന : നവംബർ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ജനാധിപത്യ കേരളാ കോൺഗ്രസ് കർഷകമാർച്ചും കൺവെൻഷനും 12ന് മാറ്റി വച്ചതായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 12 ലെ കർഷക മാർച്ചിനുശേഷം നടത്തേണ്ട തുടർ സമരങ്ങൾക്ക് രൂപം നൽകാൻ പാർട്ടി ജില്ലാക്കമ്മറ്റിയോഗം മൂന്നിന് രാവിലെ 11.30 -ന് ചെറുതോണി ജില്ലാ ഓഫീസിൽ കൂടുന്നതാണെന്നും അവർ അറിയിച്ചു.
പത്ര സമ്മേളനത്തിൽ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, വനിതാ കോൺഗ്രസ് പ്രസിഡന്റ് ജാൻസി ബേബി, സ്വാഗത സംഘം ഭാരവാഹികളായ സാജു പട്ടരുമഠം, ബേബി കുര്യൻ ,ജോസ് ഞായർകുളം, സാബു കുര്യൻ, പാർട്ടി നിയോജക മണ്ഡലം സെക്രട്ടറി ടോമി തൈലം മനാൽ,യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.