തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും നടന്ന സത്യാഗ്രഹം തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്നു. ജില്ലാ പ്രസിഡന്റ് ആർ. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സത്യാഗ്രഹ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തിയ സത്യാഗ്രഹത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിലായി എ.ഐ.ടി.യുസി. ജില്ലാ വൈസ് പ്രസിഡന്റ് കെ. സലിംകുമാർ, എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം പ്രിൻസ് മാത്യു, ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം എം.ആർ. രഘുദാസ്, നേതാക്കളായ ഡി. ബിനിൽ, ആർ. ബിജുമോൻ, ഒ.കെ. അനിൽകുമാർ, ജി. രമേശ്, വി.ആർ. ബീനാമോൾ, കെ.വി. സാജൻ, ജ്യോതി വി.എസ്., ഡബ്ല്യു.സി.സി. ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ, സമരസമിതി നേതാക്കളായ ഡോ. അനീഷ് ആന്റണി, നിഹാസ് പി. സലീം, പി.കെ. ജബ്ബാർ, സി.ജി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.