ഇടുക്കി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബാംബു കോർപറേഷൻ ഭൂസംരക്ഷണത്തിന്റെ ഭാഗമായും ഈറ്റ തൊഴിലാളികൾക്ക് അസംസ്‌കൃത വസ്തു ഉറപ്പു വരുത്തുന്നതിനുമായി ഈറ്റമുള വച്ചുപിടിപ്പിക്കൽ പദ്ധതി തയാറാക്കി.
പദ്ധതിയുടെ അവതരണം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കോർപറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ അബ്ദുൾ റഷീദ് പദ്ധതിയുടെ നടത്തിപ്പ് വിശദീക രിച്ചു.