തൊടുപുഴ:കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ മലയാളിയും മലയാളവും എന്ന വിഷയത്തിൽ ഭാഷാ സദസ്സ് നടത്തി.കെ.എസ്.എസ്.പി.യു.സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ,ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ അദ്ധ്യക്ഷനായി. സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ,ജില്ലാ സെക്രട്ടറി വി.കെ.മാണി,ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.മേരി, ട്രഷറർ ടി.ചെല്ലപ്പൻ, സാംസ്‌കാരിക സമിതി ജോ.കൺവീനർ വി.വി.ഫിലിപ്പ്, എൻ.പി.പ്രഭാകരൻ നായർ,ബ്ലോക്ക് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.