
സ്വരാജ്: സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. സ്കൂൾ മാനേജർ ഫാ. ഡോ. ഇമ്മാനുവൽ കിഴക്കേതലയ്ക്കൽ കേരളപ്പിറവി സന്ദേശം നൽകി. ഫാ. ജയിംസ് കരിമാക്കൽ, അദ്ധ്യാപകരായ മിനി തോമസ്, മിനി എം. പി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്ത്ചേർന്ന് സ്നേഹച്ചങ്ങല തീർത്തു.അദ്ധ്യാപകരായ ജെസി ജോസഫ്, അർച്ചന രാജേഷ്, ഷൈനി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.