രാജകുമാരി: വൈദ്യുതാഘാമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യംഅനുവദിച്ച പ്രതി ദേവികുളം റേഞ്ച് ഓഫിസിൽ ഹാജരായി. സ്ഥല ഉടമ ഓഗസ്റ്റ് 27 ന് ചിന്നക്കനാൽ 301 കോളനിക്ക് സമീപം , ജ്യോത്സനഭവനിൽ ബെന്നി (50) യാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരായത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി നിർദ്ദേശപ്രകാരം ജാമ്യത്തിൽ
വിട്ടു. ബെന്നിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കുറ്റംനിഷേധിച്ചതായി ദേവികുളം റേഞ്ച് ഓഫിസർ വി.എസ്.സിനിൽ പറഞ്ഞു. സെഷൻസ് കോടതിമുൻകൂർ ജാമ്യം നിഷേധിച്ചതോടെ ആണ് ബെന്നി ഹൈക്കോടതിയെ സമീപിച്ച് ജാമ്യംനേടിയത്.