ചെറുതോണി : കരിമ്പൻ-മുരിക്കാശ്ശേരി റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് നടപടികൾ പൂർത്തിയായതായും കാലാവസ്ഥ അനുകൂലമാകുന്നതോടെ നിർമ്മാണം ആരംഭിക്കാനാകുമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. കരിമ്പൻ -മുരിക്കാശ്ശേരി റോഡിനും ചേലച്ചുവട്-മുരിക്കാശ്ശേരി റോഡിൽ ഇടിഞ്ഞുപോയ ഭാഗം പുനർ നിർമ്മിക്കുന്നതിനുമായി 13 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.ഇതോടൊപ്പം പാറമട-പൈനാവ്-ചെറുതോണി റോഡ് (21 കോടി) കട്ടപ്പന-പാറക്കടവ്-ജ്യോതിസ് (ബൈപാസ് റോഡ് -3 കോടി), കട്ടപ്പന-പുളിയൻമല (4 കോടി) , ചേലച്ചുവട് -പെരിയാർവാലി-മുരിക്കാശ്ശേരി റോഡ് (7.5 കോടി) ചാലിസിറ്റി-പ്രകാശ് റോഡ് (4 കോടി) , പ്രകാശ്-കരിക്കിൻമേട്-ഉപ്പുതോട് റോഡ് (5 കോടി) എന്നിവയുടെ നിർ#മമാണം ഉടൻ ആരംഭിക്കുമെന്നും മുരിക്കാശ്ശേരി-കമ്പിളികണ്ടം റോഡ് (4 കോടി) തോപ്രാംകുടി-പ്രകാശ്-വെട്ടിക്കാമറ്റം റോഡ് (3 കോടി) എന്നിവയുടേയും നിർമ്മാണത്തിന് ടെണ്ടർ നടപടികൾ സ്വീകരിച്ചു വരുന്നതായും എം.എൽ.എ പറഞ്ഞു.

റോഡ് നവീകരണത്തിന് തുക അനുവദിച്ചു : റോഷി അഗസ്റ്റിൻ

തൊടുപുഴ : ഇടുക്കി നിയോജക മണ്ഡലത്തിലെ കാഞ്ഞാർ-പുള്ളിക്കാനം റോഡ് (75 ലക്ഷം), മൂലമറ്റം-പുള്ളിക്കാനം (50 ലക്ഷം), കാഞ്ഞാർ-മൂന്നങ്കവയൽ-മണപ്പാടി റോഡ് (20 ലക്ഷം), അശോക-മൂലമറ്റം ജംഗ്ഷൻ (20 ലക്ഷം) എന്നീ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചതായും ടെണ്ടർ നടപടികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് മുഖേന നവീകരണം ഉടൻ ആരംഭിക്കുമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു.