മറയൂർ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മറയൂരിൽ കേരളോത്സവ വിളംബര റാലി നടന്നു. റാലി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ഹെൻട്രി ഉദ്ഘാടനം ചെയ്തു.മറയൂർ പഞ്ചായത്തിൽ നിന്നും ആരംഭിച്ച റാലി മറയൂർ ബസ് സ്റ്റാൻഡിൽ എത്തി പഞ്ചായത്ത് ഹാളിൽ സമാപിച്ചു. തുടർന്ന് പൊതുയോഗവും നടന്നു. റാലിയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ പാർട്ടി, സംഘടന പ്രതിനിധികൾ, കുടുംബശ്രീ, അംഗനവാടി, എം.ജി.എൽ.സി പ്രവർത്തകർ അണിനിരന്നു.മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ആരോഗ്യ ദാസ്, വൈസ് പ്രസിഡന്റ് റെജീന ജോസഫ്, യൂത്ത് കോ ഓർഡിനേറ്റർ സെൽവിൻ.എം എന്നിവർ നേതൃത്വം നല്കി.
മറയൂരിൽ നടന്ന കേരളോത്സവ വിളംബര റാലി