തൊടുപുഴ: കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുംവർദ്ധിച്ചു വരുന്ന അക്രമങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥിതയാണ് വ്യക്തമാക്കുന്നതെന്ന് ബി. ഡി. ജെ. എസ് . വാളയാറിൽപെൺ കുട്ടികൾ പീഡനത്തിരയായിട്ടും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണ്. സർക്കാർ പ്രതികളെ സംരക്ഷിക്കുന്ന നയമാണ് തുടർന്ന് പോരുന്നത്, യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സി. ബി. ഐ അന്വേഷണം നടത്തണമെന്ന് ബി. ഡി. ജെ. എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് ആവശ്യപ്പെട്ടു.