annapoorna


ചെറുതോണി: കൈയ്യിൽ പണമില്ലാത്തതിനാൽ ഉച്ചഭക്ഷണം കഴിക്കാത്തവർക്ക് വിശപ്പകറ്റുവാൻ ചെറുതോണിയിൽ അന്നപൂർണ്ണം പദ്ധതിക്ക് തുടക്കമായി.സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിയിൽ ഉൾപെടുത്തി ചെറുതോണി സഹായകേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് അന്നപൂർണ്ണം ചെറുതോണി പദ്ധതി നടപ്പാക്കുന്നത്. ചെറുതോണി ടൗണിൽ സംഘടിപ്പിച്ച യോഗത്തിൽ കലക്ടർ എച്ച്.ദിനേശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നപൂർണ്ണം പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ അഞ്ചാമത്തെ കേന്ദ്രമാണ് ചെറുതോണി. നവംബർ അവസാനത്തോടെ കുമളിയിൽ കൂടി പദ്ധതി നടപ്പാകുന്നതോടെ വിശപ്പ് രഹിത ജില്ലയായി ഇടുക്കി മാറുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ഭക്ഷണ കൂപ്പണിന്റെ വിതരണോദ്ഘാടനം ഇടുക്കി സർക്കിൾ ഇൻസ്‌പെക്ടർ സിബിച്ചൻ ജോസഫിന് നൽകികൊണ്ട് കലക്ടർ നിർവ്വഹിച്ചു. പദ്ധതി പ്രകാരം ചെറുതോണിയിലെ പാപ്പൻസ്, തൗഫീക്ക്, റോയൽ, ഐശ്വര്യ, സെൻട്രൽ എന്നി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ലഭിക്കും.
സഹായകേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.പി ഉസ്മാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, , അന്നപൂർണ്ണം ജില്ലാ കോഓർഡിനറ്റർ ലിറ്റോ ജോൺ, താലൂക്ക് സപ്ലൈ ഓഫീസർ വിൽഫ്രഡ്, സഹായകേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി എംഡി അർജ്ജുനൻ, ട്രഷറർ പി.എൻ സതീശൻ, ത്രിതലപഞ്ചായത്തംഗങ്ങളായ റോയി ജോസഫ്, കെ.എം ജലാലുദ്ദീൻ, വ്യാപരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, വ്യാപരി വ്യവസായ സമിതി പ്രസിഡന്റ് സാജൻ കുന്നേൽ, സജി തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ കലക്ടർ എച്ച് ദിനേശൻ ഭക്ഷണ കൂപ്പണിന്റെ മാതൃക ഇടുക്കി സർക്കിൾ ഇൻസ്‌പെക്ടർ സിബിച്ചൻ ജോസഫിന് നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു.