കരിങ്കുന്നം: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നവീകരിച്ച നീന്തൽ കുളത്തിന്റെയും ടോയ് ലറ്റ് കോംപ്ലക്സിന്റെയും മെറ്റീരിയൽ റിക്കവറി സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. പി.ജെ. ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. നീന്തൽ കുളത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം. മണിയും ടോയ് ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും മെറ്റീരിയൽ റിക്കവറി സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു മുഖ്യപ്രഭാഷണം നടത്തും.