കരിമണ്ണൂർ: വിന്നേഴ്സ് പബ്ലിക് സ്‌കൂളിൽ കേരളപ്പിറവി ആഘോഷവും ശാസ്ത്രമേളയും നടത്തി. ഇടുക്കി പ്രസ്ക്ളബ് പ്രസിഡന്റ് എം.എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. പിടി.എ പ്രസിഡന്റ് ടി.കെ നവാസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എം.പി വിജയനാഥൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബേബി കെ. വർക്കി, അഡ്മിനിസ്‌ട്രേറ്റർ വിനോദ് കണ്ണോളി, വൈസ് പ്രിൻസിപ്പൽ മിനി പി.ബി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച കേരളീയ തനിമ വിളിച്ചോതി കുട്ടികളുടെ കലാപ്രകടനവും അരങ്ങേറി. തുടർന്ന് ശാസ്ത്രമേളയും ഫുഡ്‌മേളയും നടത്തി.