തൊടുപുഴ: കാഞ്ഞിരമറ്റം മാരി കലിങ്ക് പാലം സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടും തൊടുപുഴ മണ്ഡലത്തിൽ പൊട്ടിപൊളിഞ്ഞ റോഡുകൾ അടിയന്തരമായി നന്നാക്കണമെന്ന ആവശ്യവുമായി ബി ജെ പിയുടെ തൊടുപുഴ മണ്ഡലം കമ്മറ്റി ഇന്ന് പി ഡബ്ലിയു ഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ധർണ ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് ശശി ചാലക്കൽ അറിയിച്ചു.