ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് സേവന ഗുണമേന്മയിൽ ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഫയലുകളും രജിസ്റ്ററുകളും ചിട്ടയായി ക്രമപ്പെടുത്തിയ റെക്കോർഡ് റൂം, സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് കമ്പ്യൂട്ടർവത്കൃത ഫ്രണ്ട് ഓഫീസ് സംവിധാനങ്ങൾ, ശുചിത്വ അധിഷ്ഠിതവും പരിസ്ഥിതി സൗഹൃദവുമായ ഓഫിസ് സാഹചര്യം പൗരാവകാശ രേഖപ്രകാരമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ പരിഗണിച്ചാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും സമയബന്ധിതമായി നടത്തിയ പ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിനെ ഐ.എസ്.ഒ അംഗീകാരത്തിന്റെ നിറവിലെത്തിച്ചതെന്ന് പ്രസിഡന്റ് റെജി മുക്കാട്ട്, വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ബി.ധനേഷ്, സി.ഇ.ഒ .ജാൻസി ഐസക്ക് എന്നിവർ പറഞ്ഞു.