ചെറുതോണി: എക്സൈസ് നടത്തിയ പരിശോധനയിൽ താൽകാലിക ഷെഡിൽ ഒളിപ്പിച്ചിരുന്ന 31 ഡിറ്റണേറ്ററുകളും പശയും കണ്ടെത്തി. തങ്കമണി എക്‌സൈസ് ഇൻസ്‌പെക്ടർ സി.ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പ്രകാശ് മേഖലയിൽ വ്യാജ വാറ്റ് സംബന്ധിച്ച് നടത്തിയ റെയ്ഡിലാണ് പാറവിളയിൽ രാജുവിന്റെ താൽകാലിക ഷെഡിൽ ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. ഇവയോടൊപ്പം സുക്ഷിച്ച് വച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ അടങ്ങിയ ചാക്ക് കെട്ടുമായി രാജുവിന്റെ മകൻ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. എക്സൈസ് കേസ് മുരിക്കാശ്ശേരി പൊലീസിന് കൈമാറി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഇ.എച്ച് യൂനസ്സ്, സി.ഇ.ഒ മാരായ ജയൻ.പി.ജോൺ, ഷീന തോമസ്,അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു .മുരിക്കാശേരി സബ് ഇൻസ്‌പെക്ടർ തങ്കച്ചൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.