വെള്ളിയാമറ്റം: റബ്ബർ ബോർഡിന്റെയും വെള്ളിയാമറ്റം റബ്ബർ ഉത്പ്പാദകസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ തേനീച്ച വളർത്തൽ പരിശീലനവും റബ്ബർ ഉത്പ്പാദന ക്ഷമതാ വർദ്ധനവിനെ കുറിച്ചുള്ള ക്ലാസ്സും വെള്ളിയാമറ്റം കളപ്പുരയിൽ ബിൽഡിംഗിൽ നടത്തും. താൽപ്പര്യമുള്ള റബ്ബർ കർഷകരും തേനീച്ച വളർത്തലിൽ താൽപ്പര്യമുള്ള കർഷകരും പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446133137, 8281403136.