പൊന്നന്താനം :കേരളപ്പിറവി ദിനാഘോഷം പൊന്നന്താനം ഗ്രാമീണ വായനശാല, തട്ടാരത്തട്ട സെന്റ് പീറ്റേഴ്‌സ് യു.പി. സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജെയിംസ് ഫിലിപ്പ് പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ജോർജ് ജോസഫ് മൈലാടൂർ, വി.ജെ.ജോസഫ്, എൻ.സി. മാത്യു, ശശികലാ വിനോദ്, പ്രിന്റു രഞ്ജു, ജോസി ജോയി എന്നിവർ പ്രസംഗിച്ചു.