തൊടുപുഴ: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് യാഥാർത്ഥ്യമാക്കിയ എൽ ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് അദ്ധ്യാപകരും ജീവനക്കാരും ജില്ലാ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.
സംസ്ഥാന സർവീസ് രംഗത്തും ഭരണനിർവഹണത്തിലും കാതലായ മാറ്റത്തിന് കളമൊരുക്കുന്നതാണ് കെഎഎസ്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും കഴിയും. മാനദണ്ഡങ്ങൾപ്രകാരമുള്ള സംവരണം ഉറപ്പാക്കാനും വ്യവസ്ഥയുണ്ട്.
കെഎഎസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തിയതിനുപുറമെ നാല് ശതമാനം ഭിന്നശേഷിക്കാർക്കായും നീക്കിവച്ചു. പ്രാഥമികപരീക്ഷയ്ക്ക് 30 മാർക്കിന് മലയാളമോ ന്യൂനപക്ഷഭാഷകളോ നിർബന്ധമാക്കി. മലയാളത്തിലും ഉത്തരമെഴുതാനുള്ള അവസരവും ഒരുക്കി.ചട്ടങ്ങളും കേഡർ നിർണയവും വേഗത്തിലാക്കാൻ സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ ക്രിയാത്മക ഇടപെടലാണ് പിഎസ്‌സിക്ക് ഊർജമായത്.തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയപ്രകടനം എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് ഉദ്ഘാടനം ചെയ്തു.കെ എം സി എസ് യു ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ, കെ ജി ഒ എ ജില്ലാ ജോ.സെക്രട്ടറി രഞ്ചുമാണി, എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ എന്നിവർ സംസാരിച്ചു.