ചെറുതോണി : വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ചും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ ജ്വാലകൾ തെളിയിക്കും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ യോഗം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.