തൊടുപുഴ: ബി. ജെ. പിതൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിനു മുൻപിൽ ഉപരോധം സംഘടിപ്പിച്ചു കാഞ്ഞിരമറ്റംമാരികലുങ്ക് പാലം സഞ്ചാര യോഗ്യമാക്കുക,തൊടുപുഴയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡ് തുറന്ന് കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.. ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശശി ചാലക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ പ്രസിഡന്റ് ബിനു. കെ . കൈമൾ ഉദ്ഘാടനം ചെയ്തു.ബിജെപി നേതാക്കളായ കെ.എസ് അജി, പി.ആർ വിനോദ്, പി ജി രാജശേഖരൻ കെ പി രാജേന്ദ്രൻ,എൻ. കെ. അബു, ഗിരീഷ് പൂമാല,എം. ബി. പ്രമോദ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.. ഉപരോധത്തെ തുടർന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നിവേദനവും നൽകി.