തൊടുപുഴ:വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദികളായ നരാധമന്മാർക്ക് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന ഏറ്റവും ഏറ്റവും ഉയർന്ന ശിക്ഷയായ തൂക്കുകയർ ലഭിക്കുന്ന വിധത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ പുനരന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള വനിതാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു വനിതാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ലാലി ജോസി അധ്യക്ഷത വഹിച്ച യോഗം തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ:ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ , അഗസ്റ്റിൻ വട്ടക്കുന്നേൽ, കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അംബിക ഗോപാലകൃഷ്ണൻ, ഷാനി ബെന്നി,മേഴ്‌സികുര്യൻ, ഏലിക്കുട്ടി അഗസ്റ്റിൻ, ഷിജി ടോമി, സിൽവി തോമസ്, ലിസി ജോസ് കവിയിൽ,റോസമ്മ നിരപ്പേൽ ,ഓമന അശോകൻ, ലൗലി ഫ്രാൻസിസ്, ഓമന മേനോൻ, തുടങ്ങിയവർ പ്രസംഗിച്ചു.