വണ്ണപ്പുറം : കവിത റീഡിംഗ് ക്ളബ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കൂൺകൃഷി പരിശീലന ക്ളാസ് നടത്തി. വനിതാവേദി ചെയർപേഴ്സൺ ഗിരിജ രാജൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ലിസിയാമ്മ മാണി ഉദ്ഘാടനം ചെയ്തു. റെഡീമർ സ്വയം സഹായ സംഘം പ്രസിഡന്റ് ജോസഫ് പുളിയ്ക്കൽ ക്ളാസ് നയിച്ചു.