ഇടുക്കി: ഡാം തുറക്കേണ്ട അവസരങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനവേണ്ടി ചെറതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയൽ റൺ ചൊവ്വാഴ്ച രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിൽ നടത്തും. ട്രയൽ റൺ നടത്തുന്ന അവസരത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാകളക്ടർ അറിയിച്ചു.