ചെറുതോണി: വാളയാറിൽ സാമൂഹ്യവിരുദ്ധർ ദളിത് കുരുന്നുകളെ മൃഗീയമായി ലൈംഗിക ചൂഷണം നടത്തിയിതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ നാളെ രാവിലെ 11ന് ചെറുതോണിയിൽ വായ് മൂടിക്കെട്ടി പ്രകടനവും പ്രതിഷേധ യോഗവും നടത്തും. ദളിത് അതിക്രമം നടന്നിട്ടും അനങ്ങാപ്പാറനയം കാണിച്ച് അധികാരത്തിൽ തുടരുന്ന പട്ടികജാതിപട്ടികവർഗ മന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു. കേരളത്തിൽ മൃഗീയ കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ പക്ഷം പിടിക്കുന്നതിനെതിരെ ശബ്ദമുയർത്തി ജനാധിപത്യത്തെ നിലനിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.