ചെറുതോണി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകി മുഖ്യധാരയിലേയ്‌ക്കെത്തിക്കുന്നതിനുള്ള പ്രത്യേക പഠനപദ്ധതിയായ ശ്രദ്ധ ,മികവിലേയ്‌ക്കൊരു ചുവട് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. കുടയത്തൂർ ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.വി സുനിത നിർവ്വഹിച്ചു. ഇടുക്കി ഡയറ്റ് പ്രിൻസിപ്പാൾ കെ എം സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ റ്റി.കെ മിനി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ഷീബ ചന്ദ്രശേഖരപ്പിള്ള, അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി രാജു, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ, സ്‌ക്കൂൾ പ്രിൻസിപ്പൾ എസ്.ഡി ഷീജ, ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് വി.സി ബൈജു, കെ ഡി ഉഷാകുമാരി, കൊച്ചുറാണി ജോയി തുടങ്ങിയവർ പ്രസംഗിച്ചു.