മറയൂർ: കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ക്ലസ്റ്റർ തല സ്‌കൂൾ കലോത്സവം മറയൂർ ഗവൺമെന്റ് എൽ പി സ്‌കൂളിൽ തുടക്കമായി. വനത്തിനുള്ളിലെ ആദിവാസി കോളാനികളിലെ ഏകാദ്ധ്യാപക വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഇടുക്കി ജില്ലയിൽ മാത്രമാണ് ക്ലസ്റ്റർ തല കലോത്സവം എന്ന ആശയം നടപ്പിലാക്കുന്നത്. സബ് ജില്ലാ കലോത്സവത്തിന് മന്നോടിയായാണ് മറയൂർ ഗവൺമെന്റ് എൽ പി സ്‌കൂളിനെ റിസോഴ് സെന്ററാക്കി കുട്ടികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ക്ലസ്റ്റർ കലോത്സവം നടത്തുന്നത്. ക്ലസ്റ്റർ തലത്തിൽ വിജയിക്കുന്നവർക്ക് സബ്ജില്ലാ തല കലോത്സവത്തിലും പങ്കെടുക്കാൻ സാധിക്കും.മറയൂർ ക്ലസ്റ്റർ കലോത്സവം പഞ്ചായത്ത് അംഗം കെ വി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് റ്റി ജി അനൂപ് കുമാർ അദ്ധ്യക്ഷനായി.