കരിമണ്ണൂർ : കരിമണ്ണൂർ പള്ളിത്താഴം കേന്ദ്രമാക്കി റിവർ വ്യൂ എന്ന പേരിൽ റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു.ജോസ് അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ വരിക്കാശ്ശേരി പദ്ധതി വിശദീകരിച്ചു. ഭാരവാഹികളായി ജോയി ജോസഫ് (പ്രസിഡന്റ്), റോസിലി ജെയിംസ് (വൈസ് പ്രസിഡന്റ്), അഗസ്റ്റിൻ വരിക്കാശ്ശേരി (സെക്രട്ടറി), റെജി ജെയിംസ് (ജോ. സെക്രട്ടറി), ലബൈ കമ്പിളിമൂട്ടിൽ (ട്രഷറർ) എന്നിവരുൾപ്പെട്ട 12 അംഗ കമ്മിറ്റി രൂപീകരിച്ചു.