jinesh

തൊടുപുഴ: കഴിഞ്ഞ വർഷം അടിമാലിയിലുണ്ടായ ഉരുൽ പൊട്ടലിൽ രക്ഷാപ്രവർത്തനത്തിൽ മികവു കാട്ടിയതിന് തൊടുപുഴ ഫയർഫോഴ്സ് യൂണിറ്റിലെ ടി . ആർ. ജിനേഷ് ന് മികച്ച രക്ഷാപ്രവർത്തകനുള്ള ഫയർഫോഴ്സ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അഗ്നിശമന മേധാവി എ.ഹേമചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. അടിമാലി ദുരന്തത്തിൽ മരിച്ച പെൺകുട്ടിയെ എടുത്തു ആംബുലൻസിലേക്ക് ഓടുന്ന ജിനേഷിന്റെ ചിത്രം ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച രക്ഷാപ്രവർത്തനത്തിനുള്ള ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം കഴിഞ്ഞ വർഷം മുതലാണ് ഫയർ സർവീസിൽ ഏർപ്പെടുത്തിയത്.