മറയൂർ: ശതാബ്ദങ്ങളുടെ പഴക്കമുള്ള അഞ്ചുനാട്ടിലെ മുനിയറകൾ സംരക്ഷിക്കുന്നതിന് ദേവികളും ജനമൈത്രി എക്‌സൈസ് ,എറണാകുളം തേവര എസ്. എച്ച്. കോളേജിലെ എൻഎസ്എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. ആദ്യഘട്ടമായി മറയൂർ പഞ്ചായത്ത്, കുടുംബശ്രീ, ട്രൈബൽ, പുരാവസ്തു, ടൂറിസ്റ്റ് വകുപ്പുകൾ, മർച്ചൻസ് അസോസിയേഷൻ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടുകൂടി മുനിയറകളും പരിസരത്തുമുള്ള കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി. ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പുരാതന ശിലായുഗ കാലഘട്ടത്തിലെ തിരുശേഷിപ്പുകളായ മുനിയറകൾ സംരക്ഷിക്കപെടുന്നതിലൂടെ പ്രദേശത്തെ ടൂറിസം വികസനത്തിനും അതുപോലെതന്നെ ഇന്ത്യയിലും വിദേശത്തുമുള്ള ചരിത്രഗവേഷകരെ ആകർഷിക്കുന്നതിനും സഹായകമാകുമെന്ന് സബ്കളക്ടർ പറഞ്ഞു.
മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ആരോഗ്യദാസ്, ദേവികുളം ജനമൈത്രി എക്‌സൈസ് സർക്കിള് ഇൻസ്പക്ടർ സികെ.സുനിൽരാജ്, പഞ്ചായത്തംഗം ജോമോൻ തോമസ്, കെഎൽ. ബാലകൃഷ്ണൻ, ആർകിയോളജിക്കൽ ഡിപാർട്ട്‌മെന്റ് ചാർജ് ഓഫീസർ കെ.ഹരികുമാർ, തേവര കോളേജ് എൻഎസ്എസ് പൊഗ്രാം ഒഫീസർ രമ്യ രാമചന്ദ്രൻഎന്നിവർ പങ്കെടുത്തു.