തൊടുപുഴ : അധികാരികൾ ദലിതരോടുള്ള വിവേചനം തുടർന്നാൽ സ്വയം സംഘടിച്ച് ജാതി ഗെയ്റ്റ് പൊളിച്ച് മാറ്റുമെന്ന് കെ.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർ കുമാർ പറഞ്ഞു. ആർ.ഡി.ഒ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കെ. സന്ദീപ്,​ സന്തോഷ് പൂവത്തിങ്കൽ,​ മനുമണി,​ കെ.എസ് സജീവൻ,​ ആനിയമ്മ ജോസഫ്,​ ഉഷ രവി,​ ജയരാജ് എം.കെ,​ ലീലാദാസ്,​ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.