തൊടുപുഴ : ന്യൂമാൻ കോളേജിൽ 2004 മുതൽ 2016 വരെയുള്ള കാലയളവിൽ ബിരുദ/ ബിരുദാനന്തര കോഴ്സുകളിൽ പഠിച്ച എസ്.സി/​ എസ്.ടി/ ഒ.ഇ.സി വിഭാഗം ഒഴികെയുള്ള വിദ്യാർത്ഥികൾ തങ്ങളുടെ കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാനുണ്ടെങ്കിൽ 8 ന് മുമ്പായി കോളേജ് ഓഫീസിൽ നിന്നും അസ്സൽ തിരിച്ചറിയൽ രേഖയുമായി വന്ന് തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.