മൂലമറ്റം : കേരളാസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടയത്തൂർ യൂണിറ്റ് കുടുംബമേള പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എസ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ചിരി ഒരു മരുന്ന് എന്ന വിഷയത്തിൽ വി.എസ് ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി.