മുട്ടം: കുടിവെള്ളത്തിന് ഉപയോഗിക്കുന്ന മലങ്കര അണക്കെട്ടിലെ വെള്ളം മലിനമാകാതെയുള്ള ഏത് വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കും മലങ്കര ടൂറിസ്റ്റ് ഹബ്ബിൽ പ്രവർത്തനാനുമതി നൽകുമെന്ന് ജല വിഭവ മന്ത്രി കെ.. കൃഷ്ണൻ കുട്ടി പറഞ്ഞു. മലങ്കര ടൂറിസ്റ്റ് ഹബ്ബിലെ എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .ഉദ്ഘാടന സ്ഥലത്തേക്ക് കടന്ന് വരുന്ന സ്ഥലങ്ങളിലെ കൃഷി രീതികൾ ശാസ്ത്രിയമായിട്ടല്ല ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ടൂറിസം പദ്ധതി പ്രദേശത്ത് ചേർന്ന യോഗത്തിൽ പി .ജെ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസ്റ്റ് ഹബ്ബിൽ പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം മന്ത്രി എം.എം മണി നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരുന്നു.. ജില്ലാകളക്ടർ എച്ച്. ദിനേശൻ,തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ എന്നിവർ സംസാരിച്ചു.
സൂത്രത്തിൽ ഒരു കാര്യവും നടക്കില്ല : മന്ത്രി എം എം മണി
ടൂറിസം പ്രദേശത്ത് സൂത്രത്തിൽ ഒരു കാര്യവും നടക്കില്ല. ജനത്തിനെ ആകർഷിക്കാൻ ജല വിഭവ വകുപ്പും ടൂറിസം വകുപ്പും നല്ലത് പോലെ ഫണ്ട് മുടക്കി ഇവിടെ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന് മന്ത്രി എം. എം. മണി പറഞ്ഞു. നല്ല രീതിയിൽ ഫണ്ട് ചിലവഴിച്ച് ജനങ്ങളെ ആകർഷിച്ചാൽ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾ ഇവിടെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
172 കോടി രൂപയുടെ ടൂറിസം പദ്ധതി
മലങ്കര കുളമാവ് പ്രദേശങ്ങൾക്ക് വേണ്ടി സമർപ്പിച്ച 172 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ജല വിഭവ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു എന്നും ഇത് സംബന്ധിച്ചുള്ള പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡാം സുരക്ഷ അതോറിറ്റിയുടെ അംഗീകാരത്തിന് വേണ്ടി കൈമാറിയെന്നും പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ ജയ.പി. നായർ ടൂറിസ്റ്റ് ഹബ്ബിന്റെ ഉദ്ഘാടന വേദിയിൽ പി ജെ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മലിനീകരണം ഇല്ലാത്ത ബോട്ട് സർവീസ് ആരംഭിക്കും:
'മലങ്കര ടൂറിസ്റ്റ് ഹബ്ബിന്റെ ഭാഗമായി അണക്കെട്ടിലെ വെള്ളം മലിനമാകാത്ത രീതിയിലുള്ള ബോട്ട് സർവ്വീസിനുള്ള പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് നടപ്പിലായാൽ മലങ്കര ടൂറിസ്റ്റ് ഹബ്ബിന് വൻ സാദ്ധ്യതയാണ് കൈവരുക
എച്ച്. ദിനേശൻ
ജില്ലാ കളക്ടർ