തൊടുപുഴ : പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹ്യരംഗത്ത് അരാജകത്വം സൃഷ്ടിക്കുകയും അതുവഴി മദ്യലോബിയ്ക്ക് ലാഭമുണ്ടാക്കാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂവെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ ചെയർമാൻ ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. പീറ്റർ, എം.ഡി.ദേവദാസ്, കെ.ജി. സജിമോൻ, മിനി പ്രിൻസ്, ബാബു ഉലകൻ, പി.എൻ. സെബാസ്റ്റ്യൻ, ഉഷ ഗോപിനാഥ്, ജോയി വർഗീസ്, കെ. കനിയപ്പൻ, പുഷ്പ വിജയൻ, ജോർജ് കൊച്ചുപറമ്പിൽ, കെ.എം.ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.