തൊടുപുഴ: തൊടുപുഴ ഉപജില്ലാ കലോൽസവങ്ങളിൽ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിന് ഓവറോൾ ലഭിച്ചു. കലോൽസവം എൽ പി വിഭാഗത്തിൽ 59പോയിന്റോടെ ഓന്നാം സ്ഥാനംനേടി. യു.പി വിഭാഗത്തിൽ 72പോയിന്റോടെ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്‌കൃതോൽസവത്തിൽ 86പോയിന്റ്‌നേടി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറബി കലോൽസവത്തിൽ 34പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനവും ലഭിച്ചു. വ്യക്തിഗത ഇനങ്ങളിൽ ഉൾപ്പെടെ 24ട്രോഫികളാണ് കലോൽസവത്തിൽ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ കരസ്ഥമാക്കിയത്. ഈ വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലുൾപ്പെടെ എല്ലാമേളകളിലും തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ മികച്ച വിജയമാണ്‌നേടിയത്. സ്‌കൂൾ മാനേജർഫാ..ഡോ.ജിയോ തടിക്കാട്ട്, ഹെഡ്മാസ്റ്റർ ജെയ്സൺജോർജ്ജ് എന്നിവർ കുട്ടികളെ അനുമോദിച്ചു.