കട്ടപ്പന: ഡോ. പൽപ്പുവിന്റെ 156-ാമത് ജന്മദിനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കട്ടപ്പന ദൈവദശക ശദാബ്ദി മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല സ്വാഗതവും സെക്രട്ടറി സജീഷ് കുമാർ എം.എസ് നന്ദിയും പറഞ്ഞു. യൂണിയൻ കൗൺസിലർ എ.എസ്. സതീഷ്, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് കെ.പി. ബിനീഷ്, സൈബർ സേന ചെയർമാൻ വിശാഖ് കെ.എം, കൺവീനർ അരുൺ കുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായ മനോജ് എം.പി, അശോകൻ കാരവേലി, ഹരീഷ് കുമാർ, അനീഷ് രാഘവൻ, ഗോകുൽ ഓമനക്കുട്ടൻ, വിഷ്ണു കവനൽ, സരേഷ് എന്നിവർ സംസാരിച്ചു. യൂണിയനിലെ 38 യൂണിറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ പങ്കെടുത്തു.