തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാ സംഘം കോൺഫ്‌റൻസ് യോഗം കൗൺസിലറും തൊടുപുഴ യൂണിയൻ ചെയർമാനുമായ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം തൊടുപുഴ യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. തൊടുപുഴ യൂണിയൻ ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, യൂണിയൻ കൺവീനർ വി. ജയേഷ്, കമ്മിറ്റി അംഗങ്ങളായ സി.പി. സുദർശനൻ, ഷാജി കല്ലറയിൽ, എക്സ് ഒഫീഷ്യ കമ്മിറ്റി അംഗം വൈക്കം ബെന്നി ശാന്തി എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന മെഗാ ഇവന്റ് 2020, ശിവഗിരി തീർത്ഥാടന പദയാത്ര തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വനിതാ സംഘം സെക്രട്ടറി മൃദുല വിശ്വംഭരൻ സ്വാഗതവും വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് പ്രമി രാജു നന്ദിയും പറഞ്ഞു.