vaalayar
വാളയാർ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ചെറുതോണിയിൽ പ്രതിഷേധ ജ്വാല തെളിയിക്കുന്നു.

ചെറുതോണി: വാളയാറിൽ രണ്ട് പിഞ്ച് ബാലികമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ചെറുതോണിയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. മുഖ്യമന്ത്രിയുൾപ്പെടെ നടപടിയെടുക്കുമെന്ന് പറയുമ്പോഴും ക്രൈംബ്രാഞ്ചിനെക്കൊണ്ട് പോലും അന്വേഷിപ്പിക്കാൻ തയ്യാറാകാത്തത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ പ്രകടനത്തിനുശേഷമാണ് പ്രതിഷേധ സൂചകമായി പ്രവർത്തകർ മെഴുകുതിരി കത്തിച്ചത്. പാർട്ടി ഭാരവാഹികളായ രാരിച്ചൻ നീറണാകുന്നേൽ, എ.ഒ അഗസ്റ്റിൻ, ഷാജി കാഞ്ഞമല, എം.എം മാത്യു, ജിമ്മി മറ്റത്തിപ്പാറ എന്നിയവർ സംസാരിച്ചു.