മറയൂർ: 24-ാമത് സി.ബി.എസ്.ഇ സംസ്ഥാനതല ഇന്റർ സ്‌കൂൾ കായിക മേളയിൽ മറയൂർ ജയ്മാത സ്‌കൂളിന് മികച്ച നേട്ടം. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന സ്‌കൂളിനെ പ്രതിനിധീകരിച്ച് അണ്ടർ 17 ൽ 800 മീറ്ററിൽ ഇ. അഖിലേഷ് സ്വർണ മെഡൽ നേടി. അണ്ടർ 17ൽ 4 x 400 മീറ്റർ റിലേയിൽ വെള്ളിമെഡലും അണ്ടർ 17ൽ 400 മീറ്ററിൽ നന്ദന ശുഭശ്രീ വെങ്കല മെഡലും നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്.